മിത്രം – സാഹിത്യ മഞ്ജരി

– ബിജു ജോണ്‍ പുതിയിടത്ത്‌

    Advertisements
  • Categories

  • Archives

പഥികന്‍

Posted by mithram on February 21, 2007

ഭാണ്ഡം മുറുക്കി അവന്‍ യാത്രക്കിറങ്ങി
ദിശ്ശയറിയാത്ത വഴികളില്‍, കാലം കണക്കു വെക്കാത്ത യാത്രയില്‍
അന്ധകാരത്തിണ്റ്റെ അര്‍ധഗര്‍ഭങ്ങളില്‍ പ്രകാശത്തിണ്റ്റെ പൊന്‍ വീചികളില്‍
മുത്തും പവിഴവും തേടി തേടി അലഞ്ഞു.

ലഹരി നുരയുന്ന സിരകളില്‍ ആലസ്യമാര്‍ന്ന മിഴികളാല്‍
ആര്‍ത്തിയോടെ, ആവേശത്തോടെ അവന്‍ ഭാണ്ഡം നിറച്ചു
ഭാരമേറി, പാദമിടറി മുത്തായ്‌ പവിഴമായ്‌ മാറാപ്പില്‍ ചേര്‍ത്തവ
വെറും പാഴ്ച്ചിപ്പികള്‍, കാലം ചിരിച്ചു പരിഹാസ്സമോടെ. ..

പാവം പഥികന്‍, പഥേയമില്ലാതെ ജീവിത പന്ദാവില്‍
ഒരു തണല്‍ തേടിയിഞ്ഞുണരവെ
ഒരു പവിഴ മുത്തിന്‍ പ്രഭാമയരശ്മികള്‍ പുനര്‍ജനി പോലെ കണ്‍മുന്നിലെത്തി
പാഴ്ച്ചിപ്പി പേറുന്ന മാറാപ്പു വിട്ടവന്‍ ആഴത്തിലൂഴിയിട്ടരുകിലെത്തി.

ഇരുളിണ്റ്റെ ആഴത്തില്‍, മുള്‍പടര്‍പ്പില്‍ ചെളിക്കുണ്ടില്
‍അടയിരിക്കുന്നൊരാ വെന്‍പവിഴമുത്തവന്‍ കണ്ടെടുത്തു
ആരോ ഉപെക്ഷിച്ചു പോയൊരാ മുത്തിനെ ആവെശ്ശത്തോടവന്‍ സ്വന്തമാക്കി
ഹൃദയ രക്തത്തില്‍ കഴുകിതുടച്ചതിന്‍ വെണ്‍മക്കു പത്തര മട്ടു കൂട്ടി!

ജീവശ്വാസ്സത്തിന്‍ രക്ത ധമനികളില്‍ ആ വെണ്‍പ്രഭ നിറയവെ
ഒരു മാത്ര…. ഒരുമാത്ര അവന്‍ കപട ലോകത്തെ ഭയന്നു… !
പാഴ്ച്ചിപ്പി പേറിയലഞ്ഞൊരനുഭവം പഥികണ്റ്റെ മനസ്സിനെ തപ്തമാക്കി
സ്വര്‍ത്ഥനായ്‌ തീര്‍ന്നവനാ പവിഴ മുത്തിനെ, ഹൃദയന്തരാളത്തില്‍ തടവിലാക്കി.

ദിനവും തുടച്ചു മിനുക്കി, ബഹു പര്‍ശ്വങ്ങളില്‍ തന്‍മുഖം മത്രം
പ്രതി ബിംബമായവന്‍ കണ്ടു പോയി.
യാത്ര തുടരവേ…കാലമേറവേ ഒരു മൊഴി കെട്ടവന്‍ സ്തബ്ദനായി.

“ഹേയ്‌ പഥികാ.. നീ വെരും സ്വാര്‍ത്ദന്‍ എന്നെ നീയെന്തേ തടവിലാക്കി
ആ ചെലിക്കുന്ദുണ്ടും മുള്‍പടര്‍പ്പും ഈ കാരഗൃഹത്തെക്കലെത്ര ഭേദം
എന്നിലെ പൊന്‍പ്രഭ തേടുവാന്‍ അറിയുവാന്‍ ഇനിയെത്ര യാത്രികര്‍ ബാക്കി നില്‍ക്കെ
മൂഡാ… നിന്നുടെ സ്വര്‍ത്ദമാം ഹൃദയം തച്ചുടച്ചെന്നെ സ്വതന്ത്രമാക്കൂ.. ”

ചകിതനായ്‌ തീര്‍ന്നവന്‍ മുത്തെ പുണറ്‍ന്നുടന്‍ തന്‍ പ്രതിബിംബം തിരഞ്ഞു നൊക്കി
ബഹു പാര്‍ശ്വങ്ങളില്‍ മാറി മാറി തന്‍മുഖം കണാന്‍ തുടിച്ചീടവേ..
നിറയുന്ന മിഴികളില്‍ കണ്ടതോ വെറുമൊരു ശിലയായ്‌ മാറിയ പവിഴ മുത്തും.

എന്നിട്ടു പാതകല്‍ തണ്ടീടവാന്‍… പാവമാ മുത്തെ സ്വതന്ത്രമാക്കാന്‍
പാപ്ഭാരത്തിന്‍ ഭണ്ടം മുറുക്കി വീണ്ടുമവന്‍ യാത്രയായി
ദിശയറിയാത്ത കാലം കണക്കു വെക്കുന്ന്‌ യാത്ര…

പിന്നെയും ഒറ്റക്കു വിജനമായവീധിയില്‍, വിഭലമായ യാത്രയില്‍
ഇറ്റരുന്ന ചുവടോടെ, നനയുന്ന മിഴിയൊടെ, വിതുമ്പുന്ന ചുണ്ടോടെ
നിലം പതിക്കാന്‍…..

Advertisements

Posted in കവിതകള്‍ | 1 Comment »

ഒരു നിലാപ്പക്ഷി

Posted by mithram on February 18, 2007

– ബിജു ജോണ്‍ പുതിയിടത്ത്‌

പൂ വിരിയുന്ന പോലെ, കുളിര്‍ തെന്നല്‍ വീശ്ശുന്ന പോലെ
മധു മഴ പൊഴിയുന്ന പോലെ, മലരമ്പന്‍ ശയമെയ്യുന്ന പൊലെ
നീ എന്നില്‍ നിരയുന്നതെന്തെ എന്നോമലാളെ

ആ ദിവസ്സത്തിണ്റ്റെ നിര്‍വൃതിയില്‍… അടിമുടി നീ പൂത്തുലഞ്ഞ നാളില്‍
കാതൊരം ചൊല്ലിയ കിന്നാരമിന്നുമെന്‍
കനവിണ്റ്റെ കടവത്തു കാത്തിരിപ്പൂ.

ഒരു കര്‍ക്കിടകം കഴിഞ്ഞു പോയി, തിരയിളകിയ സാഗരം ശാന്തമായി
നിന്‍ മിഴിക്കോണിലെ നഷ്ട്‌ സ്വപ്നങ്ങളും
ആ പ്രളയത്തിലൂടൊഴുകിപോയി.

എന്നും ഞാന്‍ കണണം നിന്നിലാ പുഞ്ചിരി
നിന്‍ ദീപ്തമിഴികളില്‍ കനവുകളും
ഒരു നിലപ്പക്ഷി തന്‍ കുറുകലില്‍ നിന്‍ മനം
ചെന്താമരപ്പൂവായ്‌ വിടര്‍ന്നിടേണം.

ബാക്കി പത്രങ്ങളും സക്ഷിപത്രങ്ങളും
കാലത്തിന്‍ തേരേറിപൊയിടുമ്പോള്‍
മൃഗയ സ്വപ്നങ്ങളില്‍ മിഴിവാര്‍ന്ന നിന്‍മനം
മുകിലായ്‌ പെയ്യട്ടെ എന്‍മനസ്സില്‍

Imലത്തിന്‍ കൈവിരള്‍ താഡനമെല്‍പ്പിച്ച
ഹൃദയത്തിലേക്കു നീ പെയ്തിറങ്ങൂ

ശരമെയ്യുന്ന പോലെ… മുള്‍മുടി അണിയിക്കും പോലെ
വാള്‍മുന തറയുന്ന പൊലെ….. കാരിരുമ്പാണിയാല്‍ തുളയുന്ന പൊലെ
നീ… എന്നില്‍ നിന്നകലരുതോമലാളെ…. !

Posted in കവിതകള്‍ | Leave a Comment »